
വെകിയെങ്കിലും രക്ഷാദൗത്യത്തിന് സൈന്യമെത്തി
- 40 അംഗ സെെന്യമാണ് രക്ഷാദൗത്യത്തിന് ഷിരൂരിലെത്തിയത്
കോഴിക്കോട് : അർജുന് വേണ്ടിയുള്ള തിരച്ചിലിന് സൈന്യമെത്തി. മേജർ അഭിഷേകിന്‍റെ നേതൃത്വത്തിലുള്ള 40 അംഗ സെെന്യമാണ് രക്ഷാദൗത്യത്തിന് ഷിരൂരിലെത്തിയത്. ബല്‍ഗാമില്‍ നിന്നും പുറപ്പെട്ട ആര്‍മി സംഘമാണ് സ്ഥലത്തെത്തിയത്. രാവിലെ 11 മണിയോടെ എത്തുമെന്ന് അറിയിച്ചെങ്കിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് സൈന്യം എത്തിയത്.
അപകടസ്ഥലത്തേക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എത്തിയിട്ടുണ്ട്.അപകടം നടന്ന സ്ഥലത്തുനിന്നു കൂടുതൽ മണ്ണ് മാറ്റിയുള്ള തിരിച്ചിലാണ് ഇപ്പോൾ നടക്കുന്നത്.
നിലവിൽ നാവിക സേന, ദേശീയ – സംസ്ഥാന ദുരന്ത നിവാരണ സേനകൾ, തീരസംരക്ഷണം സേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിവരാണ് പരിശോധന നടത്തുന്നത്.
CATEGORIES News