വെള്ളക്കെട്ടിനു പരിഹാരം; വിവിധ വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കും- മേയർ

വെള്ളക്കെട്ടിനു പരിഹാരം; വിവിധ വകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കും- മേയർ

  • അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ ഉപകരണങ്ങൾ കോർപറേഷൻ ലഭ്യമാക്കും

കോഴിക്കോട്: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനായി വിവിധ വകുപ്പുകൾ സംയുക്തമായി നടപടികൾ സ്വീകരിക്കുമെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചർച്ച ചെയ്യുന്നതിനായി മേയറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങളും മരക്കൊമ്പുകളും മഴക്ക് മുന്നെ മുറിച്ചു മാറ്റുന്നതിനും, അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ ഉപകരണങ്ങളും സാധനസാമഗ്രികളും കോർപറേഷൻ നൽകാനും യോഗത്തിൽ തീരുമാനമായി.

രാജാജി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഡ്രെയിനേജിലെ മണ്ണും മാലിന്യങ്ങളും സക്കർ ഉപയോഗിച്ച് നീക്കം ചെയ്യും. കനോലി കനാലിലേക്കുള്ള ഡ്രെയിനേജുകളിലെ മണ്ണ് നീക്കം ചെയ്യുന്നതിന് ഇറിഗേഷനെ ചുമതലപ്പെടുത്തി. മനന്തല തോടിലെ മണ്ണെടുത്ത് റെയിലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. . മൂഴിക്കൽ പ്രദേശത്ത് കോർപറേഷന്റെ ഫ്ലഡ് സ്ക്വാഡ് പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. കോഴിക്കോട് – വയനാട് റോഡിന്റെ ഇരുവശത്തുമുള്ള ഡ്രെയിനേജിലെ മണ്ണും മാലിന്യങ്ങളും നീക്കുന്നതിന് പിഡബ്ല്യുഡി എൻഎച്ച് വിഭാഗത്തെ ചുമതലപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )