
വെള്ളാരംകുന്ന് അപകടം; പ്രാർത്ഥനയിൽഒരു നാട്
- ഉരുൾപൊട്ടലിൽ മുഴുവൻ കുടുംബാംഗങ്ങളെയും നഷ്‌ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൻ
വയനാട്: ജെൻസനു വേണ്ടി പ്രാർത്ഥനയിലാണ് ഒരു നാട് മുഴുവൻ. മാസങ്ങൾക്ക് മുൻപ് ഉരുൾപൊട്ടലിൽ മുഴുവൻ കുടുംബാംഗങ്ങളെയും നഷ്‌ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനാണ് ജെൻസൻ.
കൽപ്പറ്റയിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിലാണ് ജെൻസൻ ഉൾപ്പെടെ 9 പേർക്ക് ഗുരുതരമായി പരിക്കേറ്റത്.
വയനാട് വെള്ളാരംകുന്നിൽ സ്വകാര്യ ബസ്സും വാനും കൂട്ടിയിടിച്ചാണ് അപകടം.
മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ജെൻസന്റെ ജീവൻ
നിലനിർത്തുന്നത് വെന്റിലേറ്റർ സഹായത്തോടെയാണ്. അപകടത്തിൽ പരുക്കേറ്റ ശ്രുതി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
CATEGORIES News