വെള്ളിമാട്കുന്നിൽ വിദ്യാർഥി സംഘർഷത്തിൽ ജെഡിടി കോളജിലെ വിദ്യാർഥിക്ക് പരിക്ക്

വെള്ളിമാട്കുന്നിൽ വിദ്യാർഥി സംഘർഷത്തിൽ ജെഡിടി കോളജിലെ വിദ്യാർഥിക്ക് പരിക്ക്

  • വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ച് മുജ്തബയുടെ കണ്ണിനും മൂക്കിനും പരിക്കേൽപിച്ചുവെന്നാണ് പരാതി

കോഴിക്കോട്:വെള്ളിമാട് കുന്നിൽ വിദ്യാർഥി സംഘർഷം.ജെഡിടി കോളേജിലെ വിദ്യാർഥിക്ക് സംഘർഷത്തിൽ പരിക്കേറ്റു. ഐസിടി കോളേജിലെ വിദ്യാർഥികൾ ചേർന്ന് ജെഡിടി കോളജിലെ അഹ്മദ് മുജ്‌തബ എന്ന വിദ്യാർഥിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ച് മുജ്തബയുടെ കണ്ണിനും മൂക്കിനും പരിക്കേൽപിച്ചുവെന്നാണ് പരാതി. കണ്ടാലറിയാവുന്ന ഒമ്പത് വിദ്യാർഥികൾ ഉൾപ്പെടെ 13 പേർക്കെതിരെ സംഭവത്തിൽ പൊലീസ് കേസെടുത്തു. റിഫാസ്, ഷഹീൻ, നിഹാൽ, യാസിൽ എന്നീ നാലു വിദ്യാർഥികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )