“വേനലിൽ കുളിരായി ഈ ഹജ്ജ്” റഹ്‌മ കരീമിന്റെ പ്രഥമ പുസ്തകം പ്രകാശനം ചെയ്തു

“വേനലിൽ കുളിരായി ഈ ഹജ്ജ്” റഹ്‌മ കരീമിന്റെ പ്രഥമ പുസ്തകം പ്രകാശനം ചെയ്തു

  • പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരൻ ഡോ ആർസു നിർവഹിച്ചു.

കോഴിക്കോട് : ടാഗോർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ടാഗോർ പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന റഹ്‌മാ കരീമിന്റെ പ്രഥമ പുസ്തകം വേനലിൽ കുളിരായി ഈ ഹജ്ജ് എന്ന കൃതി പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ പ്രകാശനം സാഹിത്യകാരൻ ഡോ ആർസു നിർവഹിച്ചു. ഡോ അജാസ് അലിയും ഡോ അദീല നസ്രിനും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരി സി എച്ച് മാരിയത്ത് മുഖ്യാതിഥിയായിരുന്നു. ടാഗോർ പബ്ലിക്കേഷൻ മാനേജിങ്ങ് എഡിറ്റർ നെല്ലിയോട്ട് ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഴുത്തുകാരൻ ഹസ്സൻ തിക്കോടി പുസ്തക പരിചയം നടത്തി.

ഗ്രന്ഥകാരി റഹ്‌മാ കരീം ബാലസാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ പി അനിൽ, എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഇ ആർ ഉണ്ണി, ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ കെ എ ആയിഷ സപ്ന, ഇർഷാദിയ കോളേജ് മേനേജ്മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ പി സി ബഷീർ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ലുബൈന ബഷീർ, എക്സൽ ഗ്രൂപ്പ് എം ഡി ഹാഷിം, സാംസ്‌കാരിക പ്രവർത്തകൻ സത്താർ പൈക്കാടൻ, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )