
വൈഐപി ശാസ്ത്രപഥം ത്രിദിന പരിശീലനം ആരംഭിച്ചു
- കേരളത്തെ ഒരു വൈജ്ഞാനികസമൂഹമാക്കി പരിവർത്തനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാർ നടപ്പാക്കുന്ന നൂത നപദ്ധതിയാണ് വൈഐപി ശാസ്ത്രപഥം
കൊടുവള്ളി: കൊടുവള്ളി ബിആർസിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വൈഐപി ശാസ്ത്രപഥം ത്രിദിന നോൺ റെസിഡൻ ഷ്യൽ പരിശീലനം ആരംഭിച്ചു.വിദ്യാർഥികളിൽ ഗവേഷണാത്മകത പ്രോത്സാഹിപ്പിക്കുക അതുവഴി കേരളത്തെ ഒരു വൈജ്ഞാനികസമൂഹമാക്കി പരിവർത്തനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാർ നടപ്പാക്കുന്ന നൂത നപദ്ധതിയാണ് വൈഐപി ശാസ്ത്രപഥം.
കൊടുവള്ളി നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരംസമിതി ചെയർമാൻ കെ. ശിവദാസൻ അധ്യക്ഷനായി. കൊടുവള്ളി ബിആർസി ബിപിസിവിഎം മെഹറലി പദ്ധതി വിശദീകരിച്ചു കെ.സി. അബ്ദുൽ അഷ്റ ഫ്, പി.വി. മുഹമ്മദ് റാഫി, കെ.. ഷൈജ, രാലിസ എന്നിവർ പരി ശീലനത്തിന് നേതൃത്വം നൽകി.
CATEGORIES News
