
വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 16 പൈസ വർധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. 4.45 ശതമാനത്തിന്റെ (37 പൈസയുടെ) വർധനവാണ് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടത്. പുതിയ നിരക്ക് ഇന്നലെ മുതൽ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവരെ നിരക്ക് വർധനവ് ബാധിക്കില്ലെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 16 പൈസയും 2025-26 വർഷത്തിൽ 12 പൈസയും വർധിപ്പിക്കുമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അറിയിച്ചിരിക്കുന്നത്.
CATEGORIES News