വോട്ടെണ്ണൽ; ആഹ്ലാദ പ്രകടനങ്ങൾ അതിരുവിടരുതെന്ന് -കളക്ടർ

വോട്ടെണ്ണൽ; ആഹ്ലാദ പ്രകടനങ്ങൾ അതിരുവിടരുതെന്ന് -കളക്ടർ

  • വോട്ടെണ്ണൽ ദിനത്തിൽ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായി സുരക്ഷാസംവിധാനം ഒരുങ്ങി

കോഴിക്കോട് :ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനങ്ങൾ അതിരുവിടരുതെന്ന് കളക്ടർ സ്നേഹിൽകുമാർ സിങ് . ബന്ധപ്പെട്ട നിർദേശം രാഷ്ട്രീയപ്പാർട്ടികൾ താഴേത്തട്ടിലേക്ക് നൽകണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ നിർദേശിച്ചു.

കളകറുടെ ചേംബറിൽ ചേർന്ന രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറിയ അക്രമസംഭവങ്ങൾ വലിയ സംഘർഷ ങ്ങളായി മാറുന്ന സ്ഥിതി പലപ്പോഴും ഉണ്ടാവാറുണ്ടെന്നും അത്തരം അനിഷ്ടസംഭവങ്ങൾ ജില്ലയിൽ ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്താൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

വോട്ടെണ്ണൽ ദിനത്തിൽ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായി കർശന സുരക്ഷാസംവിധാനം ഒരുക്കിയതായി സിറ്റി പോലിസ് കമ്മീഷണർ രാജ്പാൽ മീണ, വടകര റൂറൽ എസ്പി ഡോ. അരവിന്ദ് സുകുമാർ എന്നിവർ അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡുകളും ഉടൻ എടുത്തുമാറ്റണമെന്നും നിർദേശത്തിൽ പറയുന്നു . ആഹ്ലാദപ്രകടനങ്ങൾ രാത്രിയിലേക്ക് നീളരുത്. ആഘോഷപരിപാടികളുടെ ഭാഗമായി പടക്കങ്ങൾ ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കണംമെന്നും നിർദ്ദേശിക്കുന്നുണ്ട്.

വടകര ലോക്‌സഭാ മണ്ഡലം വരണാധികാരി കൂടിയായ എഡിഎംകെ അജീഷ്, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ശീതൾ.ജി.മോഹൻ, പാർട്ടി പ്രതിനിധികളായ പി.എം. അബ്ദുറഹ്മാൻ (കോൺഗ്രസ്), എം. ഗിരീഷ് (സിപിഎം), കെ.കെ. നവാസ് (മുസ്‌ലിം ലീഗ്), അജയ് നെല്ലിക്കോട് (ബി. ജെ.പി.), പി.ടി. ആസാദ് (ജനതാദൾ എസ്.) എന്നിവർ യോഗത്തിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )