വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറുകളിൽകരുത്ത് കാട്ടി ഇന്ത്യ മുന്നണി

വോട്ടെണ്ണൽ തുടങ്ങി ആദ്യ മണിക്കൂറുകളിൽകരുത്ത് കാട്ടി ഇന്ത്യ മുന്നണി

  • ബിജെപിയുടെ മുഖ്യമന്ത്രി അടക്കം എല്ലാ മന്ത്രിമാരും പുറകിലാണ്

ന്യൂഡൽഹി: വോട്ടെണ്ണൽ തുടങ്ങി ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ ജമ്മുകാശ്മീരിലും ഹരിയാനയിലും കരുത്ത് കാട്ടി ഇന്ത്യ മുന്നണി.ഹരിയാനയിൽ കോൺഗ്രസ് കേവലഭൂരിപക്ഷം മറികടന്നു. 60 സീറ്റുകളുടെ ലീഡാണ് നേടിയിരിക്കുന്നത്. ബിജെപിയുടെ മുഖ്യമന്ത്രി അടക്കം എല്ലാ മന്ത്രിമാരും പുറകിലാണ്. ജൂലാനയിൽ വിനേഷ് ഫോഗട്ടും ഭിവാനിയിൽ സിപിഐ എം സ്ഥാനാർത്ഥി ഓംപ്രകാശും ലീഡ് ചെയ്യുന്നുണ്ട്.

ജമ്മുവിൽ കോൺഗ്രസ്, നാഷണൽ കോൺഫ്രൻസ് (എൻസി) സഖ്യം 48 സീറ്റിലും ഹരിയാനയിൽ ഇന്ത്യ മുന്നണി 67 സീറ്റിലും മുന്നിട്ടു നിൽക്കുന്നു. ഹരിയാനയിൽ ഇന്ത്യ മുന്നണിക്ക് 55 സീറ്റ് ലഭിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം. സിപിഐ എം സ്ഥാനാർത്ഥി യൂസഫ് തരിഗാമിയും ലീഡ് ചെയ്യുന്നുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )