വോട്ടർമാരോട് നന്ദി പറയാൻ രാഹുലെത്തി

വോട്ടർമാരോട് നന്ദി പറയാൻ രാഹുലെത്തി

  • വോട്ടർമാരെ കാണാൻ റോഡ്‌ഷോ
  • മണ്ഡലം ഉറപ്പിക്കാൻ 17-വരെ സമയം

കല്പറ്റ: വോട്ടർമാർക്ക് നന്ദി പറയാൻ മണ്ഡലത്തിൽ രാഹുൽ ഗാന്ധി. മലപ്പുറം ജില്ലയിലെ എടവണ്ണയിലും കല്പറ്റയിലുമാണ് സ്വീകരണ പരിപാടി നടന്നത് .കൈ വീശി വോട്ടർമാരോട് നന്ദി പറഞ്ഞുകൊണ്ടാണ് രാഹുലിന്റെ യാത്ര.

അതേ സമയം റായ്ബറേലിയിൽ തുടരണമെന്നാണ് ഇന്ത്യമുന്നണിയുടേയും എഐസിസിയുടേയും അഭിപ്രായമെങ്കിലും രാഹുൽഗാന്ധി ഇതുവരെ മനസ്സുതുറകാത്തതിൽ അദ്ദേഹത്തിന് വയനാട്ടിൽ തുടരാനാണ് താത്പര്യമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഏത് മണ്ഡലത്തിലാണ് തുടരുക എന്ന കാര്യത്തിൽ 17-നകം അന്തിമ തീരുമാനമെടുക്കേണ്ടതുണ്ട്.വയനാട് നിലനിർത്തണമെന്ന പൊതുവികാരം ഡൽഹിയിൽ രാഹുൽഗാന്ധിയെ സന്ദർശിച്ച കോൺഗ്രസ് നേതാക്കൾ അറിയിച്ചിരുന്നു. രാഹുൽ ഒഴിയുകയാണെങ്കിൽ പ്രിയങ്കാഗാന്ധിയെ ഇവിടെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )