
വോട്ടർ പട്ടിക പുതുക്കൽ; തദ്ദേശസ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധിയില്ല
- ചൊവ്വാഴ്ച വരെയാണ് വോട്ടർ പട്ടികയിൽ പേരു ചേർക്കാനും ഒഴിവാക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും അപേക്ഷ നൽകാനുള്ള സമയം.
തിരുവനന്തപുരം:വോട്ടർ പട്ടിക പുതുക്കാനായി തദ്ദേശസ്ഥാപനങ്ങൾ ഇന്നും നാളെയും തുറന്നു പ്രവർത്തിക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശപ്രകാരമാണ് രണ്ടാം ശനി, ഞായർ അവധികൾ ഒഴിവാക്കിയത്.

ചൊവ്വാഴ്ച വരെയാണ് വോട്ടർ പട്ടികയിൽ പേരു ചേർക്കാനും ഒഴിവാക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും അപേക്ഷ നൽകാനുള്ള സമയം. 27.58 ലക്ഷം പേരാണ് ഇന്നലെ വൈകീട്ട് വരെ പേരു ചേർക്കാൻ അപേക്ഷിച്ചത്. തിരുത്തലിന് 10,559 ഉം സ്ഥാനമാറ്റത്തിന് 1.25 ലക്ഷത്തിലധികം അപേക്ഷകളും സമർപ്പിച്ചു.
CATEGORIES News