
വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്;യുവതിയും സുഹൃത്തും പിടിയിൽ
- പണം അയച്ചതായി വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പോലീസ് പിടിയിലായത്
കോഴിക്കോട്:പണം അയച്ചതായി വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ യുവതിയും സുഹൃത്തും അറസ്റ്റിലായി.നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരെയാണ് കോഴിക്കോട് കസബ പോലീസ് അറസ്റ്റു ചെയ്തത്.
എടിഎമ്മിൽ നിന്നും പണം എടുക്കാൻ വരുന്നവരെ കാത്ത് എടിഎം കൗണ്ടറിന് മുന്നിൽ നിൽക്കും. പണം എടുക്കാൻ വരുന്നവരോട് എടിഎം കാർഡ് എടുക്കാൻ മറന്നുപോയി എന്നും പൈസ എടുത്ത് തരാമോ ഗൂഗിൾ പേ ചെയ്യാം എന്നും പറഞ്ഞ ശേഷം വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തുകയും ആയിരുന്നു ഇവർ ചെയ്തത് .ഇരുവരും പിടിയിലായത് കഴിഞ്ഞ ദിവസം രാത്രി മാവൂർ റോഡിൽ വെച്ചാണ് . മറ്റൊരു എടിഎമ്മിന് മുന്നിൽ നിന്ന് തട്ടിപ്പ് നടത്താൻ തുടങ്ങുമ്പോഴാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
CATEGORIES News