വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ

വ്യാജ സ്വർണം വിറ്റ് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ

  • ബാലുശ്ശേരി എരമംഗലം ചെറുവക്കാട്ട് കൈലാസാണ് അറസ്റ്റിലായത്

പേരാമ്പ്ര:വ്യാജ സ്വർണം വിറ്റ് പണം തട്ടിയ പ്രതിയെ പേരാമ്പ്ര പൊലീസിസ് അറസ്റ്റു ചെയ്തു. ബാലുശ്ശേരി എരമംഗലം ചെറുവക്കാട്ട് കൈലാസ് (22)ആണ് അറസ്റ്റിലായത് . മുഖ്യ സൂത്രധാരനായ പാലേരി സ്വദേശി ആകാശ് (22)നെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ടു പവൻ തൂക്കം വരുന്ന വ്യാജ സ്വർണ വള പേരാമ്പ്രയിലെ സ്വർണ വ്യാപാര സ്ഥാപനത്തിൽ നൽകിയാണ് പ്രതികൾ ഒരു ലക്ഷത്തിൽ കൂടുതൽ രൂപ തട്ടിയത്. സംഭവം നടന്നത് കഴിഞ്ഞ 27നായിരുന്നു . സ്ഥാപനത്തിലുള്ളവർക്ക് സ്വർണം കണ്ടപ്പോൾ തന്നെ സംശയം തോന്നിയെങ്കിലും ഉരച്ചുനോക്കിയപ്പോഴും കാരറ്റ് അനലൈസറിൽ പരിശോധിച്ചപ്പോഴും സ്വർണം തന്നെയെന്ന് കാണിച്ചതും 916 സീൽ ഉള്ളതും കാരണമാണ് പണം നൽകിയത്. സാധനം വ്യാജമാണെന്ന് മനസ്സിലായത് പിന്നീട് ഉരുക്കി നോക്കിയപ്പോഴാണ്. തുടർന്ന് പേരാമ്പ്ര പൊലീസിൽ പരാതി നൽകുകയായിരുന്നു.

പേരാമ്പ്ര എസ്ഐ കെ.ജി. അഗസ്‌റ്റിന്റെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ എത്തിയ പ്രതിയെ വിദഗ്‌ധമായി പിടികൂടുകയായിരുന്നു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഇത്തരം വ്യാജ സ്വർണം കൂടതലായി നാട്ടിൽ എത്തിയിട്ടുണ്ടെന്നും ജനങ്ങൾ ശ്രദ്ധിക്കണമെന്നും പൊലീസ് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus (0 Comments)

0 Comments