
വർഗീയ പ്രസ്താവനയുമായി വെള്ളാപ്പള്ളി നടേശൻ
- മുസ്ലിം ലീഗ് എന്നത് മുസ്ലിം കൂട്ടായ്മ്മയാണെന്ന് വെള്ളാപ്പള്ളി നടേശൻ
കോട്ടയം: വീണ്ടും വർഗീയ പ്രസ്താവനയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോട്ടയത്ത് കുരിശിന്റെ വഴിയേ പോകുന്നവർക്കാണ് സ്ഥാനമെന്നും ആലപ്പുഴയിലും സമാന സ്ഥിതിയാണുള്ളതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സമുദായത്തിന് വേണ്ടിയാണ് സംസാരിക്കരുതെന്നും തന്റെ കോലം അല്ല തന്നെ തന്നെ കത്തിച്ചാലും പറയാനുള്ളത് പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു .

മുസ്ലിം ലീഗ് എന്നത് മുസ്ലിം കൂട്ടായ്മ്മയാണെന്ന് പേര് തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും അവരാണ് തന്നെ മതേതരത്വം പഠിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കോട്ടയം രാമപുരത്ത് എസ്എൻഡിപി ശാഖ നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ.
CATEGORIES News