
ശബരിമല സ്വർണക്കൊള്ള; എ പത്മകുമാർ അറസ്റ്റിൽ
- 2019ൽ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എൻ വാസുവിന് പിന്നാലെ വീണ്ടും നിർണായക അറസ്റ്റ്. 2019ൽ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് പത്മകുമാറിന്റെ അറസ്റ്റ്.

ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വർണം കവർന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് കൊല്ലം വിജി കോടതിയിൽ ഇന്ന് തന്നെ പത്മകുമാറിനെ ഹാജരാക്കും.
CATEGORIES News
