
ശബരിമല;പതിനെട്ടാം പടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പോലീസിന്റെ പ്രത്യേക നിർദേശം
- പടികളുടെ ഇരുവശത്തും നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഭക്തരെ കയറാൻ സഹായിക്കുന്നതിന് ഇത് എളുപ്പമാക്കുമെന്നും പോലീസ് അറിയിച്ചു
പത്തനംതിട്ട: ശബരിമലയിൽ പതിനെട്ടാംപടിയിൽ കയറുന്ന സ്ത്രീകളും കുട്ടികളും പതിനെട്ടാംപടിയുടെ വശങ്ങൾ ഉപയോഗിക്കണമെന്ന് പോലീസ് നിർദ്ദേശം നൽകി. പടികളുടെ ഇരുവശത്തും നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഭക്തരെ കയറാൻ സഹായിക്കുന്നതിന് ഇത് എളുപ്പമാക്കുമെന്നും പോലീസ് അറിയിച്ചു.

ഇക്കാര്യം അറിയിച്ചത് സന്നിധാനം സ്പെഷ്യൽ ഓഫീസർ പി ബാലകൃഷ്ണൻ നായരാണ് . പതിനെട്ടാംപടിക്ക് താഴെ മെഗാഫോണിലൂടെ നിർദ്ദേശം നൽകുന്ന പദ്ധതിയും ഉദ്ഘാടനം ചെയ്തു. പതിനെട്ടാം പടികൾക്ക് താഴെ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരും റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഇടയ്ക്കിടെ നിർദ്ദേശങ്ങൾ നൽകും.
CATEGORIES News
