
ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവം; ദേവസ്വം ബോർഡിനും ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ
- നിലവിൽ സ്വർണ്ണപീഠം തിരുവനന്തപുരത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്
പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തിൽ ദേവസ്വം ബോർഡിനും ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. 2021 മുതൽ സ്വർണ്ണപീഠം എവിടെ എന്നതിൽ അന്വേഷണം നടത്തിയിരുന്നില്ല. കൂടാതെ ശബരിമലയിൽ സമർപ്പിച്ച പീഠം മഹസറിലും രേഖപ്പെടുത്തിയിരുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

നിലവിൽ സ്വർണ്ണപീഠം തിരുവനന്തപുരത്തെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. ഹൈക്കോടതിക്ക് വിജിലൻസ് റിപ്പോർട്ട് നാളെ സമർപ്പിക്കും. അതേസമയം ഇക്കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. തങ്ങളുടെ കൈ പൂർണമായും ശുദ്ധമാണെന്നും എല്ലാ കാര്യങ്ങളും വിജിലൻസ് എസ്‌പി കോടതിയിൽ റിപ്പോർട്ട് ആയി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
CATEGORIES News
