
ശബരിമലയിൽ എത്തിയത് 52 ലക്ഷം തീർത്ഥാടകർ
- പമ്പ വഴി 50,07,809 ഉം സത്രം പുല്ലുമേട് വഴി 2,02,781 ഭക്തരുമാണ് എത്തിയത്
പത്തനംതിട്ട:ശബരിമല മണ്ഡല മകര വിളക്ക് മഹോത്സവത്തിനായി ജനുവരി 18 രാത്രി ഏഴു വരെ പമ്പ വഴിയും പരമ്പരാഗത കാനനപാതയായ സത്രം പുല്ലുമേട് വഴിയും സന്നിധാനത്ത് എത്തിയത് 52,10,596 ഭക്തരാണ്.

പമ്പ വഴി 50,07,809 ഉം സത്രം പുല്ലുമേട് വഴി 2,02,781 ഭക്തരുമാണ് എത്തിയത്. 3,056 പേർ ദർശനത്തിന് ശേഷം സന്നിധാനത്ത് നിന്ന് കാനന പാത വഴി മടങ്ങി. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 19 രാത്രി ഒമ്പതു വരെയാണ് ഭക്തർക്ക് ദർശനം. ജനുവരി 20 ന് രാവിലെ 6.30 ന് നട അടയ്ക്കും. പന്തളം രാജപ്രതിനിധി മാത്രമാണ് അന്ന് ദർശനം നടത്തുക.
CATEGORIES News
