
ശബരിമലയിൽ ഭക്തജന തിരക്ക് ; ദർശന സമയം മൂന്ന് മണിക്കൂർ നീട്ടി
- ഇന്ന് അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്
പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിന് അനുഭവപ്പെടുന്ന ഭക്തജന തിരക്ക് പരിഗണിച്ച് ശബരിമലയിലെ ഇന്നത്തെ ദർശന സമയം മൂന്ന് മണിക്കൂർ നീട്ടി. ഉച്ചയ്ക്ക് ഒരു മണിക്ക് നടയടയ്ക്കുന്നതിന് പകരമായി ഇന്ന് മൂന്ന് മണിവരെ ഭക്തർക്ക് ദർശന സൗകര്യം അനുവദിച്ചു.വൈകിട്ട് അഞ്ച് മണിക്ക് നട തുറക്കുന്നതിന് പകരം നാലുമണിക്ക് ദർശനത്തിനായി നട തുറന്നു .

നടപ്പന്തലിലും പുറത്തുമായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ക്യൂവിൽ കാത്തുനിന്നത്.മാസപൂജ സമയത്ത് ഇത്രയധികം തിരക്കുണ്ടാവുന്നത് ആദ്യമാണ് .
CATEGORIES News