ശബരിമലയിൽ മകരവിളക്ക് ദർശനം നാളെ

ശബരിമലയിൽ മകരവിളക്ക് ദർശനം നാളെ

  • നാളെ രാവിലെ 8:45 ന് മകര സംക്രമ പൂജയും അഭിഷേകവും നടക്കും

പത്തനംതിട്ട :ശബരിമലയിൽ മകരവിളക്ക് ദർശനം നാളെ. സന്നിധാനത്തേക്ക് തീർത്ഥാടക തിരക്ക് വർധിച്ചു. നാളെ രാവിലെ 8:45 ന് മകര സംക്രമ പൂജയും അഭിഷേകവും നടക്കും. അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് സന്നിധാനത്ത് എത്തും. തുടന്ന് വിശേഷാൽ ദീപാരാധന നടക്കും. ഇതിന് ശേഷം പൊന്നമ്പല മേട്ടിൽ മകരവിളക്കും ആകാശത്ത് മകര നക്ഷത്രവും തെളിയും.

ഇന്ന് വെർച്ചൽ, സ്പോട്ട് ബുക്കിംഗിലൂടെ അൻപത്തി അയ്യായിരം ഭക്തരെ കൂടി സന്നിധാനത്തേക്ക് പ്രതീക്ഷിക്കുന്നു. മകരവിളക്ക് ദർശിക്കാൻ സന്നിധാനത്ത് ആയിരക്കണക്കിന് തീർത്ഥാടകരാണ് വിരിവെച്ച് കഴിയുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )