ശബരിമലയിൽ വൻഭക്തജന തിരക്ക്

ശബരിമലയിൽ വൻഭക്തജന തിരക്ക്

  • വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത‌ത് 52000 പേർ

പത്തനംതിട്ട:ശബരിമലയിൽ തീർഥാടന കാലം തുടങ്ങിയതോടെ വൻ ഭക്തജന തിരക്ക്. നടപ്പന്തലിലും പുറത്തുമായി ക്യൂവിൽ ആയിരങ്ങളാണ് നിൽക്കുന്നത്. വർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത് 52,000 പേരാണ്. തുലാമാസ പൂജ 21 വരെയാണ്.

ശബരിമല ദർശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് അറിയാതെയും എത്തുന്ന തീർത്ഥാടകർക്കും സുഗമമായ ദർശനത്തിനുള്ള സൗകര്യം സർക്കാർ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.ഇത്തരത്തിൽ ദർശനം കഴിഞ്ഞ വർഷങ്ങളിൽ ഉറപ്പുവരുത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വി. ജോയിയുടെ സബ്‌മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ . ശബരിമല മണ്ഡല-മകര വിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങൾ ഒരുക്കുന്നതിനും തീർത്ഥാടനം സുമഗമമാക്കാനുമുള്ള നടപടികളുടെയും ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലും ദേവസ്വം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിലും തിരുവിതാംകൂർ ദേവസ്വം ബോർഡ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവരുമായി യോഗങ്ങൾ ചേർന്ന് വിശദമായ ആസൂത്രണം നടത്തിയിരുന്നു.

തീർത്ഥാടനത്തിനെത്തുന്ന എല്ലാ ആളുകൾക്കും സന്നിധാനത്തും പമ്പയിലും ഇടത്താവളങ്ങളിലും കൂടുതൽ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡ്, പൊലീസ്, വനം, ആരോഗ്യം, പൊതുമരാമത്ത്, ഫയർ ആൻ്റ് റസ്ക്യൂ, ലീഗൽ മെട്രോളജി, ദുരന്തനിവാരണം, ഭക്ഷ്യ- പൊതുവിതരണം, ഇറിഗേഷൻ, കെഎസ്ഇബി, കെഎസ്ആർടിസി, ബിഎസ്എൻഎൽ, വാട്ടർ അതോറിട്ടി, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ വകുപ്പുകളും സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )