
ശബരിമലയിൽ സമഗ്ര മാറ്റം ലക്ഷ്യമിട്ട് വിഷൻ ശബരിമല അവതരിപ്പിച്ച് ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ
- ശബരിമലയിൽ സമഗ്ര മാറ്റം മുന്നോട്ടുവെക്കുന്നതാണ് വിഷൻ ശബരിമല എന്നത്
തിരുവനന്തപുരം: ശബരിമലയിൽ സമഗ്ര മാറ്റം ലക്ഷ്യമിട്ട് വിഷൻ ശബരിമല അവതരിപ്പിച്ച് ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ.വിഷൻ ശബരിമല അവതരിപ്പിച്ചത് ശബരിമല അവലോകന യോഗത്തിലാണ് . ശബരിമലയിൽ സമഗ്ര മാറ്റം മുന്നോട്ടുവെക്കുന്നതാണ് വിഷൻ ശബരിമല എന്നത്. ശബരിമലക്കായി പ്രത്യേക ബജറ്റ് ഉണ്ടാകും. പമ്പയിൽ പിൽഗ്രിം സെന്റർ ആരംഭിക്കും. ശബരിമലയിലെ തന്ത്രിമാർ ഒരോ സീസണിലും മാറി മാറി വരുന്നതിൽ തീരുമാനമെടുക്കേണ്ടിവരുമെന്നും കെ ജയകുമാർ അറിയിച്ചു. സന്നിധാനത്ത് ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കും. കാണാതായവരെ കുറിച്ചുള്ള അനൗൺസ്മെന്റ് 30 മണിക്കൂർ ഇടവിട്ടായിരിക്കും ഉണ്ടാകുക.എല്ലാ ഭാഷയിലും അറിയിപ്പ് നൽകും.

ഈ സീസണിലെ വരുമാനം 483 കോടിയാണ്. ഈ സീസണിലെ ചെലവ് തിട്ടപ്പെടുത്തിയിട്ടില്ല. മകരവിളക്ക് കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ ഓഡിറ്റ് നടത്താനും തീരുമാനിച്ചു. സ്വയംഭൂ സ്പോൺസർമാരിൽ നിന്ന് സംഭാവന സ്വീകരിക്കില്ല. ആവശ്യമെങ്കിൽ ബോർഡ് സ്പോൺസറെ കണ്ടെത്തും. പൂർണമായും ഇടപാടുകൾ ഡിജിറ്റലാകും. ഉദ്യോഗസ്ഥർക്ക് ഇതിനായി പരിശീലനം നൽകും. താൽക്കാലിക ജീവനക്കാരുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചു. ശബരിമലയിൽ വിലക്ക് ലംഘിച്ച് സിനിമ ഷൂട്ടിങ് നടന്നതിൽ ആവശ്യമായ പരിശോധന നടത്തും. എന്ത് കാര്യത്തിനാണ് ഷൂട്ടിങ് നടത്തിയതെന്നും പരിശോധിക്കും. ഷൂട്ടിങിന് അനുമതി നൽകിയിട്ടില്ലെന്നും ഷൂട്ട് ചെയ് ദൃശ്യങ്ങൾ പരിശോധിക്കുമെന്നും കെ ജയകുമാർ വ്യക്തമാക്കി.
