
ശബരിമലയിൽ 13 കോടി കവിഞ്ഞു
- ഇതേസമയം കഴിഞ്ഞ വർഷം ലഭിച്ചത് 9,03,63,100 രൂപയായിരുന്നു
പത്തനംതിട്ട:ശബരിമലയിൽ 13 കോടി കവിഞ്ഞു. ഇത്തവണ 13,92,31,625 രൂപയാണ് ലഭിച്ചത്. ഇതേസമയം കഴിഞ്ഞ വർഷം ലഭിച്ചത് 9,03,63,100 രൂപയായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് അപ്പം, അരവണ വിൽപനയിലും വർധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം അപ്പം വിൽപനയിലൂടെ ഈ സമയം ലഭിച്ചത് 1,80,27,000 രൂപയായിരുന്നു.

ഇത്തവണ 2,21,30,685 രൂപയായി. അരവണ വിൽപനയിൽ കഴിഞ്ഞ വർഷം 11,57,13,950 രൂപ ലഭിച്ചാൽ ഈ വർഷം 17,71,60,470 രൂപ.
CATEGORIES News