ശബരിമല അയ്യപ്പ സന്നിധിയിൽ ഉത്സവത്തിന്റെ ഭാഗമായ വിളക്കിനെഴുന്നള്ളിപ്പ് തുടങ്ങി

ശബരിമല അയ്യപ്പ സന്നിധിയിൽ ഉത്സവത്തിന്റെ ഭാഗമായ വിളക്കിനെഴുന്നള്ളിപ്പ് തുടങ്ങി

  • അഞ്ചാം ഉത്സവ ദിനത്തിൽ ശ്രീഭൂതബലിയുടെ നാല് പ്രദക്ഷിണത്തിനു ശേഷമാണു വിളക്ക് എഴുന്നള്ളിപ്പ് തുടങ്ങിയത്

പത്തനംതിട്ട:ശബരിമല അയ്യപ്പ സന്നിധിയിൽ ഉത്സവത്തിന്റെ ഭാഗമായ വിളക്കിനെഴുന്നള്ളിപ്പ് ആരംഭിച്ചു. അഞ്ചാം ഉത്സവ ദിനത്തിൽ ശ്രീഭൂതബലിയുടെ നാല് പ്രദക്ഷിണത്തിനു ശേഷമാണു വിളക്ക് എഴുന്നള്ളിപ്പ് തുടങ്ങിയത്. അത്താഴപ്പൂജയ്ക്കു ശേഷം സോപാനത്ത് നിറപറയും നിലവിളക്കും ഒരുക്കി ശ്രീകോവിലിൽ നിന്ന് ദീപം പകർന്നു.

മരപ്പാണി കൊട്ടി ഭൂതഗണങ്ങളെ ഉണർത്തി. തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ്റെ കാർമികത്വത്തിൽ മൂലബിംബത്തിലെ ചൈതന്യത്തെ ശ്രീബലി ബിംബത്തിലേക്ക് ആവാഹിച്ചായിരുന്നു ശ്രീഭൂതബലി തുടങ്ങിയത്. തന്ത്രിയുടെ കാർമികത്വത്തിൽ ഇന്ദ്രാദി ദേവതകൾക്കും ക്ഷേത്രപാലകനും ഹവിസ്സ് അർപ്പിച്ച് 4 പ്രദക്ഷിണം പൂർത്തിയാക്കിയാണ് വിളക്കിനെഴുന്നള്ളിപ്പിലേക്കു കടന്നത്. ഇന്നലെ ഉത്സവബലി കണ്ടു തൊഴാൻ തീർഥാടകരുടെ തിരക്കായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )