ശബരിമല; ഇന്നലെ മാത്രം ദർശനം നടത്തിയത് 82,727 തീർത്ഥാടകർ

ശബരിമല; ഇന്നലെ മാത്രം ദർശനം നടത്തിയത് 82,727 തീർത്ഥാടകർ

  • സ്പോട്ട് ബുക്കിങ്ങിലും ഇത്തവണ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്

പത്തനംതിട്ട:ശബരിമലയിൽ ഇന്നലെ മാത്രം ദർശനം നടത്തിയത് 82,727 തീർത്ഥാടകർ.ആദ്യത്തെ 12 ദിവസത്തെ കണക്ക് പ്രകാരം കഴിഞ്ഞ വർഷത്തേക്കാൾ മൂന്നര ലക്ഷത്തിലധികം തീർത്ഥാടകർ ഇത്തവണ ദർശനം നടത്തി. സ്പോട്ട് ബുക്കിങ്ങിലും ഇത്തവണ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം സന്നിധാനത്ത് നെയ് വിളക്ക് സമർപ്പിക്കാൻ ഇത്തവണ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.നെയ് വിളക്ക് സമർപ്പിക്കാൻ അവസരം വൈകിട്ട് മൂന്ന് മണി മുതൽ ദീപാരാധന വരെയാണ് . 1000 രൂപയാണ് ഒരു നെയ് വിളക്കിന് ചാർജ്. കഴിഞ്ഞ വർഷം ആദ്യ 12 ദിവസം കൊണ്ട് 47,12,01536 രൂപയുടെ വരുമാനമാണ് ഉണ്ടായതെങ്കിൽ ഈ വർഷം 63,01,14111 രൂപ വരുമാനം ലഭിച്ചു. 15,89,12575 രൂപ കൂടുതൽ ലഭിച്ചുവെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചിരുന്നു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )