
ശബരിമല; തീർത്ഥാടകരുടെ എണ്ണം 13 ലക്ഷത്തിലേക്ക്
- 12,47954 തീർത്ഥാടകരാണ് നവംബർ 16 മുതൽ നവംബർ 30 വൈകിട്ട് ഏഴ് മണി വരെ ദർശനം നടത്തിയത്.
പത്തനംതിട്ട :ശബരിമലയിൽ മണ്ഡല മകരവിളക്ക് സീസൺ 15 ദിവസം പിന്നിടുമ്പോൾ ദർശനം നടത്തിയ ഭക്തരുടെ എണ്ണം 13 ലക്ഷത്തിലേക്ക് കടന്നു. 12,47954 തീർത്ഥാടകരാണ് നവംബർ 16 മുതൽ നവംബർ 30 വൈകിട്ട് ഏഴ് മണി വരെ ദർശനം നടത്തിയത്.

ഇന്നലെ (ഞായറാഴ്ച) പുലർച്ചെ 12 മുതൽ വൈകിട്ട് ഏഴു വരെ 50,264 പേർ മല കയറി. തിരക്ക് കുറവായതിനാൽ സുഖദർശനം ലഭിച്ചതിന്റെ സന്തോഷത്തോടെയാണ് തീർത്ഥാടകർ സന്നിധാനം വിട്ടിറങ്ങുന്നത്.
CATEGORIES News
