
ശബരിമല തീർഥാടകർ ശ്രദ്ധിക്കുക; ഈ സ്ഥലങ്ങളിൽ ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും നിരോധിച്ചു
- നിരോധനം ലംഘിച്ച് ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുന്നവർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കുന്നതാണെന്നും പോലീസ് അറിയിച്ചു.
പത്തനംതിട്ട: പതിനെട്ടാംപടി, സോപാനം, തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളിൽ മൊബൈൽ ഫോണും മറ്റു ക്യാമറകളും ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നതായി പോലീസ് അറിയിച്ചു.

ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. നിരോധനം ലംഘിച്ച് ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുന്നവർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കുന്നതാണെന്നും പോലീസ് അറിയിച്ചു.
CATEGORIES News
