
ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടം
- അഞ്ച് പേർക്ക് പരിക്ക്
കോഴിക്കോട്:കർണാടകയിൽ നിന്നുള്ള ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് അപകടം. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു.ഇന്ന് പുലർച്ചെ 2.30ഓടെ കോഴിക്കോട് തിരുവമ്പാടി- കോടഞ്ചേരി പാതയിൽ തമ്പലമണ്ണയിലെ പെട്രോൾ പമ്പിന് സമീപത്തായാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

നിയന്ത്രണം വിട്ട കാർ തെന്നിമാറി അടുത്തുള്ള പറമ്പിലേക്ക് കയറുകയും ഇവിടെയുണ്ടായിരുന്ന തെങ്ങിൽ ഇടിച്ച് നിൽക്കുകയുമായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.
CATEGORIES News