
ശബരിമല തീർഥാടനം : ആകെ വരുമാനം 210 കോടി രൂപ
- ഇതിൽ 106 കോടി രൂപ അരവണ വിൽപ്പനയിലൂടെയാണ് ലഭിച്ചിരിക്കുന്നത്
പത്തനംതിട്ട: ശബരിമല തീർഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. ഇതിൽ 106 കോടി രൂപ അരവണ വിൽപ്പനയിലൂടെയാണ് ലഭിച്ചിരിക്കുന്നത്.

മുൻവർഷങ്ങളെ അപേക്ഷിച്ച് വരുമാനത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. വലിയ പ്രശ്‌നമില്ലാതെ സുഗമദർശനം സാധ്യമായ തീർഥാടന കാലമാണിത്. ഭക്തരും മാധ്യമങ്ങളും സന്തോഷപ്രദമായ അനുഭവമായാണ് ഈ തീർഥാടനകാലത്തെ കാണുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
CATEGORIES News
