
ശബരിമല പദ്ധതി;പൊതുമരാമത്ത് പ്രവൃത്തികൾക്കായി 43.5 കോടി രൂപ അനുവദിച്ചു
- ശബരിമല പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് 7 റോഡുകളുടെ നവീകരണമാണ്
പത്തനംതിട്ട:ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ മണ്ഡലങ്ങളിലെ പൊതുമരാമത്ത് പ്രവർത്തനങ്ങൾക്ക് വേണ്ടി 43.5 കോടി രൂപ അനുവദിച്ചതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.

റാന്നി മഠത്തുംചാൽ-മുക്കൂട്ടുതറ റോഡിന്റെ രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുന്ന അവസരത്തിലാണ് മന്ത്രി ഈ കാര്യം അറിയിച്ചത്. ഇത് കിഫ്ബി ഫണ്ടിലെ 17.75 കോടി രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന റോഡാണ്. ശബരിമല പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് 7 റോഡുകളുടെ നവീകരണമാണ്.
CATEGORIES News