
ശബരിമല; പോലീസിന്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു
- 36 സിഐമാരും 105എസ്ഐ, എഎസ്ഐമാരും 1375 സിവിൽ പോലീസ് ഓഫീസർമാരുമാണ് ഇന്ന് ചുമതലയേറ്റത്
പത്തനംതിട്ട : ശബരിമലയിൽ പോലീസിൻ്റെ നാലാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡിവൈഎസ്പിമാരുടെ കീഴിൽ 36 സിഐമാരും 105എസ്ഐ, എഎസ്ഐമാരും 1375 സിവിൽ പോലീസ് ഓഫീസർമാരുമാണ് ഇന്ന് ചുമതലയേറ്റത്.

വലിയ നടപ്പന്തലിൽ നടന്ന ചടങ്ങിൽ നാലാമത് ബാച്ച് പോലീസ് സേനയ്ക്ക് സ്പെഷ്യൽ ഓഫീസർ, ജോയിന്റ് സ്പെഷ്യൽ ഓഫീസർ, അസിസ്റ്റന്റ് സ്പെഷ്യൽ ഓഫീസർ എന്നിവർ ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകി. സന്നിധാനം പൊലീസ് സ്പെഷ്യൽ ഓഫീസറായ ബി.കൃഷ്ണകുമാർ (എസ് പി റെയിൽവേ പോലീസ്) ജോയിൻ്റ് സ്പെഷ്യൽ ഓഫീസർ ഉമേഷ് ഗോയൽ(മാനന്തവാടി എഎസ്പി), അസി. സ്പെഷ്യൽ ഓഫീസറായ ടി.എൻ സജീവ് (അഡീഷണൽ എസ് പി വയനാട്) എന്നിവരുടെ നേതൃത്വത്തിലാണ് പോലീസിന്റെ പുതിയ ബാച്ചിനെ വിന്യസിച്ചിരിക്കുന്നത്.
CATEGORIES News