ശബരിമല; മണ്ഡലകാലത്തിന്റെ ഒരുക്കങ്ങളിൽ നിർദ്ദേശവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്

ശബരിമല; മണ്ഡലകാലത്തിന്റെ ഒരുക്കങ്ങളിൽ നിർദ്ദേശവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്

  • മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് ദേവസ്വം ബെഞ്ചിന്റെ നിർദേശം.

കൊച്ചി: ശബരിമല മണ്ഡലകാലത്തിൻ്റെ ഒരുക്കങ്ങളിൽ നിർദ്ദേശവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കണമെന്നും ശുചിമുറികൾ വർധിപ്പിക്കണമെന്നുമാണ് നിർദേശം. മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് ദേവസ്വം ബെഞ്ചിന്റെ നിർദേശം.

ശുചിമുറികളുടെ എണ്ണത്തിലാണ് കോടതി അതൃപ്തി രേഖപ്പെടുത്തിയത്. 53 ലക്ഷം ഭക്തർ വരുന്നിടത്ത് 1000 ശുചിമുറികൾ കൊണ്ട് എന്ത് കാര്യമാണ് ഉള്ളത്. അടുത്ത സീസണിലെങ്കിലും ഇത് വർധിപ്പിക്കാൻ നടപടി വേണമെന്ന് നിർദ്ദേശിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെങ്കിൽ ക്യൂവിന്റെ എണ്ണം കുറയ്ക്കേണ്ടി വരുമെന്നും കോടതി ഓർമിപ്പിച്ചു. 16ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്.വെർച്ചൽ ക്യൂ ബുക്കിങ്ങിനു പുറമേ വഴിപാടുകൾക്കുള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )