ശബരിമല റോപ് വേ നിർമാണം ജനുവരിയിൽ ആരംഭിക്കും

ശബരിമല റോപ് വേ നിർമാണം ജനുവരിയിൽ ആരംഭിക്കും

  • പമ്പ ഹിൽ ടോപ്പിൽനിന്ന് സന്നിധാനത്തേക്ക് 2.7 കി.മീ. ദൂരമാണ് റോപ്വേക്കുള്ളത്

ശബരിമല: ശബരിമല റോപ് വേയുടെ നിർമാണം ജനുവരിയിൽ ആരംഭിക്കും. ഇതിനായി വനം വകുപ്പിൻ്റെ രണ്ട് അനുമതികൾകൂടി മാത്രമാണ് ദേവസ്വം ബോർഡിന് ലഭിക്കാനുള്ളത്.ദേവസ്വം ഭൂമിയുടെ അതിർത്തി സംബന്ധിച്ച് വനം വകുപ്പുമായി ഉണ്ടായ തർക്കം ഹൈകോടതി ഇടപെട്ട് പരിഹരിച്ചിട്ടുണ്ട്. 4.5336 ഹെക്ടർ വനഭൂമിയാണ് പമ്പ- സന്നിധാനം റോപ് വേക്ക് ആവശ്യമായി വരുന്നത്. ഇതിന് പകരമായി കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ കട്ടിളപ്പാറയിൽ റവന്യൂ ഭൂമി വിട്ടുനൽകാൻ സംസ്ഥാന സർക്കാർ വനം വകുപ്പിന് സമ്മതപ്രതം നൽകിയിട്ടുണ്ട്.

പെരിയാർ കടുവ സങ്കേത ഡെപ്യൂട്ടി ഡയറക്ടറുടെയും റാന്നി ഡി.എഫ്.ഒയുടെയും അനുമതി മാത്രമാണ് ആവശ്യമായുള്ളത്. ഇതിനുള്ള അപേക്ഷ ദേവസ്വം ബോർഡ് വനം വകുപ്പിന് നൽകിയിട്ടുണ്ട്. ഇതുകൂടി അനുകൂലമായാൽ ജനുവരിയിൽ നിർമാണം ആരംഭിക്കാനാണ് ബോർഡിൻ്റെ തീരുമാനം. പമ്പ ഹിൽ ടോപ്പിൽനിന്ന് സന്നിധാനത്തേക്ക് 2.7 കി.മീ. ദൂരമാണ് റോപ് വേക്കുള്ളത്. 40 മുതൽ 50 മീ. വരെ ഉയരമുള്ള അഞ്ച് തൂണുകൾ ഉണ്ടാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )