
ശബരിമല റോപ് വേ പദ്ധതി വൈകില്ല
- നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞാൽ ഒക്ടോബറിൽ ചേരുന്ന ബോർഡ് യോഗത്തിൽ വന്യജീവി ബോർഡിന്റെ അന്തിമ അനുമതി നൽകും
പത്തനംതിട്ട : ശബരിമല റോപ് വേ സംബന്ധിച്ച അന്തിമ അനുമതി ഒക്ടോബറിൽ ചേരുന്ന ദേശീയ വന്യജീവി ബോർഡ് നൽകുമെന്ന് സൂചന ലഭിച്ചതോടെ പദ്ധതി വൈകാതെ നടപ്പാകുമെന്ന് ഉറപ്പായി. പദ്ധതി പ്രദേശം സന്ദർശിച്ച് പരിശോധന നടത്താൻ ബോർഡ് യോഗം ഉന്നതസംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ഒഫ് നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫ് ഡൽഹിയിൽ ചേർന്ന 85-ാസിറ്റിംഗിലാണ് റോപ് വേ സംബന്ധിച്ച അജണ്ട പരിഗണിച്ചത്.

നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞാൽ ഒക്ടോബറിൽ ചേരുന്ന ബോർഡ് യോഗത്തിൽ വന്യജീവി ബോർഡിന്റെ അന്തിമ അനുമതി നൽകും. ഇതോടെ വനം വകുപ്പിൻ്റെ തത്വത്തിലുള്ള അംഗീകാരവും ( സ്റ്റേജ് വൺ) ലഭിക്കും
CATEGORIES News