ശബരിമല സ്ത്രീ പ്രവേശനം ; സർക്കാർ നിലപാട് അറിയിക്കുന്നത് ചർച്ചക്ക് ശേഷം

ശബരിമല സ്ത്രീ പ്രവേശനം ; സർക്കാർ നിലപാട് അറിയിക്കുന്നത് ചർച്ചക്ക് ശേഷം

  • സ്ത്രീ പ്രവേശനത്തെ എതിർക്കുന്ന നിലപാട് എടുക്കണമെന്ന സമ്മർദം സർക്കാരിന്മേൽ ശക്തമാണ്.

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രിംകോടതിയിൽ സംസ്ഥാന സർക്കാർ നിലപാട് അറിയിക്കുന്നത് ഭരണഘടനാ വിദഗ്‌ധരുമായി അടക്കം കൂടിയാലോചന നടത്തിയ ശേഷം. സ്ത്രീ പ്രവേശനത്തെ എതിർക്കുന്ന നിലപാട് എടുക്കണമെന്ന സമ്മർദം സർക്കാരിന്മേൽ ശക്തമാണ്.

നിലപാട് അറിയിക്കും മുമ്പ് ശബരിമലയുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവരുമായും സംസാരിക്കണമെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഭരണഘടനാപരമായി ഉത്തരം കിട്ടേണ്ട നിരവധി ചോദ്യങ്ങളുണ്ട് അങ്ങനെയുള്ള 7 ചോദ്യങ്ങൾക്ക് ഉത്തരം തേടിയാണ് മൂന്നംഗ ബഞ്ച് ഒമ്പതംഗ ബെഞ്ചിന് കേസ് വിട്ടിരിക്കുന്നത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )