
ശബരിമല സ്പോട്ട് ബുക്കിംഗ് പുനരാരംഭിക്കണം – സിപിഐ
- ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ദേവസ്വം മന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: ശബരിമല സ്പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന്മേൽ സമ്മർദവുമായി സിപിഐ. സ്പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ദേവസ്വം മന്ത്രിക്ക് കത്തയച്ചു. വെർച്വൽ ക്യൂ വഴി മാത്രമാക്കിയ സർക്കാർ തീരുമാനം അയ്യപ്പഭക്തരെ നിരാശയിലാക്കിയെന്നും, ദർശനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കത്തിൽ പറയുന്നു.
ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന ഭക്തരിലും 20 ശതമാനത്തോളം പേർ എത്താറില്ല. ആ സ്ഥാനത്ത് സ്പോട്ട് ബുക്കിങ് കൊണ്ടുവന്നാൽ അവിടെയത്തുന്നവർക്ക് ഉപകാരപ്പെടും. അതിനാൽ സ്പോട്ട് ബുക്കിങ് പുനരാരംഭിക്കണമെന്നാണ് പ്രധാന ആവശ്യം.
CATEGORIES News