
ശബരിമല സ്വർണക്കൊള്ള കേസ്:മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിന് ജാമ്യം
- ഇന്നുതന്നെ ബൈജു ജയിൽ മോചിതനാകും
കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിന് ജാമ്യം. ദ്വാരപാലക കേസിലാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇന്നുതന്നെ ബൈജു ജയിൽ മോചിതനാകും. കട്ടിളപ്പാളി കേസിൽ കൂടി മുൻപ് ജാമ്യം ലഭിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന് പുറത്തിറങ്ങാൻ വഴിയൊരുങ്ങുന്നത്.

ഇടക്കാല കുറ്റപത്രം പോലും പ്രത്യേക അന്വേഷണസംഘം സമർപ്പിക്കാത്തതിനാലാണ് കെ എസ് ബൈജുവിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. കേസിൽ പ്രതികളായ ആറ് പേർ മുൻപ് തന്നെ സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും 90 ദിവസത്തെ റിമാൻഡ് കാലാവധി കെ എസ് ബൈജു പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് ജാമ്യഹർജിയുമായി ബൈജു കൊല്ലം വിജിലൻസ് കോടതിയെ സമീപിച്ചത്.
CATEGORIES News
