
ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യ ഹർജിയിൽ പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി
- അഡ്മിനിട്രേറ്റീവ് കാര്യങ്ങളിൽ തന്ത്രിക്ക് ഇടപെടാൻ കഴിയില്ലെന്ന് പ്രതിഭാഗം വാദിച്ചു. ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ഇടപെടാൻ കഴിയുന്നത്.
കൊല്ലം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിയുടെ ജാമ്യ ഹർജിയിൽ പ്രതിഭാഗത്തിൻ്റെ വാദം പൂർത്തിയായി. കൊല്ലം വിജിലൻസ് കോടതിയിൽ തന്ത്രിക്ക് വേണ്ടി അഡ്വ. ബി രാമൻപിള്ള ഓൺലൈനായി ഹാജരായി. അഡ്മിനിട്രേറ്റീവ് കാര്യങ്ങളിൽ തന്ത്രിക്ക് ഇടപെടാൻ കഴിയില്ലെന്ന് പ്രതിഭാഗം വാദിച്ചു. ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ഇടപെടാൻ കഴിയുന്നത്.

തന്ത്രിയുമായി ഉണ്ണികൃഷ്ണൻ പോറ്റിക്കുള്ള ബന്ധം സ്വർണ്ണക്കൊള്ളയ്ക്ക് വഴിവെച്ചു എന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തൽ. അങ്ങനെ ഒരു ബന്ധമായിരുന്നെങ്കിൽ പോറ്റിക്ക് കീഴ്ശാന്തിയുടെ സഹായിയായി നിൽക്കേണ്ടതില്ലല്ലോ എന്നായിരുന്ന പ്രതിഭാഗത്തിൻ്റെ വാദം. ഉയർന്ന ബന്ധമുണ്ടായിരുന്നെങ്കിൽ പോറ്റിയെ തന്ത്രിക്കൊപ്പമോ അല്ലെങ്കിൽ ഉയർന്ന സ്ഥാനങ്ങളിലോ നിർത്താമായിരുന്നല്ലോ, അങ്ങനെ ഉണ്ടായില്ലല്ലോ എന്നായിരുന്നു പ്രതിഭാഗം വാദം ഉയർത്തിയത്. നാളെയാണ് പോസിക്യൂഷൻ വാദം
