ശബരിമല സ്വർണക്കൊള്ള : നടൻ ജയറാമിനെ സാക്ഷിയാക്കും

ശബരിമല സ്വർണക്കൊള്ള : നടൻ ജയറാമിനെ സാക്ഷിയാക്കും

  • ശബരിമലയിൽ നിന്നുള്ള സ്വർണപ്പാളികൾ ജയറാമിൻ്റെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയിരുന്നു.

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയിൽ നടൻ ജയറാമിനെ സാക്ഷിയാക്കും. ജയറാമിൽ നിന്ന് മൊഴിയെടുക്കാൻ പ്രത്യേകം സംഘം സമയം തേടിയിട്ടുണ്ട്.ശബരിമലയിൽ നിന്നുള്ള സ്വർണപ്പാളികൾ ജയറാമിൻ്റെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയിരുന്നു.

ശബരിമലയിൽ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയെന്ന് കരുതുന്ന സ്വർണപ്പാളിയും ദ്വാരപാലക ശിൽപവും ഉണ്ണികൃഷ്‌ണൻ പോറ്റി ജയറാമിന്റെ വീടുകളിലടക്കം പ്രദർശിപ്പിക്കുകയും പൂജക്ക് വെക്കുകയും ചെയ്‌തിരുന്നു. നടൻ ജയറാം,ഗായകൻ വീരമണി തുടങ്ങിയവർ പൂജയിൽ പങ്കെടുത്തിരുന്നു. 2019 ൽ ചെന്നൈയിൽ നടന്ന പൂജയുടെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )