ശബരിമല സ്വർണക്കൊള്ള ; നിർണായക നീക്കവുമായി ഇഡി

ശബരിമല സ്വർണക്കൊള്ള ; നിർണായക നീക്കവുമായി ഇഡി

  • മുഴുവൻ പ്രതികളുടെയും വീടുകളിൽ റെയ്‌ഡ്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിൻ്റെ ഭാഗമായി വ്യാപക റെയ്ഡുമായി ഇഡി.ഇഡി റെയ്ഡ് ആരംഭിച്ചത് ശബരിമല സ്വർണക്കൊള്ള കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിലാണ്.

കേസിലെ പ്രതികളായ ഉണ്ണികൃഷ്ണ‌ൻ പോറ്റി, എ പത്മകുമാർ, എൻ വാസു, മുരാരി ബാബു തുടങ്ങിയവരുടെ വീടുകളിലും ഗോവർധൻ, പങ്കജ് ഭണ്ഡാരി തുടങ്ങിയവരടക്കമുള്ളവരുടെ വീടുകളിലുമാണ് ഇന്ന് വ്യാപക റെയ്ഡ് ആരംഭിച്ചത്. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലും പരിശോധന നടക്കുന്നുണ്ട്. ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധന്റെ വീട്ടിലും ഇഡി സംഘം റെയ്ഡ് നടത്തുന്നുണ്ട്. തിരുവനന്തപുരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്തും ഇഡി സംഘമെത്തിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )