ശബരിമല: സ്വർണ്ണക്കൊള്ളയിൽ ഇഡി അന്വേഷണത്തിനുള്ള നടപടികൾ തുടങ്ങി

ശബരിമല: സ്വർണ്ണക്കൊള്ളയിൽ ഇഡി അന്വേഷണത്തിനുള്ള നടപടികൾ തുടങ്ങി

  • അനുമതി ലഭിച്ചാൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇസിഐആർ രജിസ്റ്റർ ചെയ്യും.

എറണാകുളം: ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇസിഐആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി. കൊച്ചി ഇഡി യൂണിറ്റ് ഡൽഹിയിലെ ഇഡി ഡയറക്‌ടറേറ്റിന് കത്തയച്ചു. തിങ്കളാഴ്ചയോടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷ.അനുമതി ലഭിച്ചാൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇസിഐആർ രജിസ്റ്റർ ചെയ്യും.ആദ്യഘട്ട നടപടി എന്ന നിലയിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ മൊഴിയെടുക്കാനും ഇഡി തീരുമാനിച്ചു.

കേസിന്റെ എഫ്ഐആറും ഇതുവരെ അറസ്റ്റിലായ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടും എസ് ഐ ടി യിൽ നിന്ന് ഇഡിക്ക് ലഭിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ഹൈക്കോടതി ഇന്നലെ വിമർശനം ഉന്നയിച്ചിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ എസ് ഐ ടിക്ക് അലംഭാവമെന്നും ചില കുറ്റവാളികളെ ഒഴിവാക്കുന്നതായി സംശയിക്കുന്നതായും സിംഗിൾ ബെഞ്ച് വിമർശിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )