
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി വിധി പറയാനായി മാറ്റി
- കട്ടിളപ്പാളി കേസിലാണ് പോറ്റി സ്വാഭാവിക ജാമ്യം തേടിയിരിക്കുന്നത്
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി വിധി പറയാനായി മാറ്റി. ഇന്ന് തന്നെ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. കട്ടിളപാളി കേസിലെ ജാമ്യ ഹർജിയിൽ വാദം പൂർത്തിയായി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടി. കട്ടിളപ്പാളി കേസിലാണ് പോറ്റി സ്വാഭാവിക ജാമ്യം തേടിയിരിക്കുന്നത്. ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയിൽ വാദം പൂർത്തിയായിട്ടുണ്ട്.

ദ്വാരപാലക കേസിൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. അതിന് ശേഷമാണ് കട്ടിളപ്പാളി കേസിലും പോറ്റി സ്വാഭാവിക ജാമ്യം തേടിയിരിക്കുന്നത്. പോറ്റിയെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. ഉച്ചയ്ക്ക് ശേഷം വിധി ഉണ്ടായേക്കുമെന്നാണ് സൂചന.
CATEGORIES News
