
ശബരിമല; 4 ജി സൗജന്യ ഇന്റർനെറ്റ്, ബ്രോഡ്ബാൻഡ് സേവനങ്ങൾ ഒരുക്കി ബിഎസ്എൻഎൽ
- ശബരിമലയിൽ പ്രതിദിനം 300 ടി.ബി ഇന്റർനെറ്റ് ഉപഭോഗമാണ് ഉണ്ടാകുന്നത്
പത്തനംതിട്ട: ശബരിമലയിൽ 4 ജി സൗജന്യ ഇന്റർനെറ്റ്, ബ്രോഡ്ബാൻഡ് സേവനങ്ങൾ ഒരുക്കി ബിഎസ്എൻഎൽ.ശബരിമലയിൽ പ്രതിദിനം 300 ടി.ബി ഇന്റർനെറ്റ് ഉപഭോഗമാണ് ഉണ്ടാകുന്നത്.

2024 ആഗസ്റ്റിൽ നിലക്കൽ മുതൽ സന്നിധാനം വരെയുള്ള 23 മൊബൈൽ സൈറ്റുകൾ 4 ജി ആക്കി നവീകരിച്ചിരുന്നു. ഇതിൽ 17 എണ്ണം സ്ഥിരം സൈറ്റുകളും ബാക്കിയുള്ളവ മണ്ഡല-മകരവിളക്ക് കാലത്തേക്കുള്ള താൽക്കാലിക സൈറ്റുകളുമാണ്. ശബരിമലയിലെത്തുന്ന തീർത്ഥാടകർക്ക് സൗജന്യ വൈഫൈയും ബിഎസ്എൻഎൽ നൽകുന്നു. സേവനം ഉപയോഗിക്കാൻ കഴിയുന്നത് അരമണിക്കൂറാണ്. സന്നിധാനത്ത് 18 പമ്പയിൽ 12 നിലക്കലിൽ 16 എണ്ണം വൈഫൈ പോയൻ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ശബരിമലയിൽ സേവനം അനുഷ്‌ഠിക്കുന്ന സർക്കാർ വകുപ്പുകൾക്കും ദേവസ്വം ബോർഡിനും ബ്രോഡ്‌ബാൻഡ് ഇൻ്റർനെറ്റ് സേവന മൊരുക്കുന്നത് ബിഎസ്എൻഎൽ ആണ് . തിരുവല്ല മുതൽ സന്നിധാനം വരെ ഇതിനായി ഭൂഗർഭ കേബിൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ശബരിമല ബിഎസ്എൻഎൽ ഡ്യൂട്ടി ഓഫിസർ സുരേഷ് അറിയിച്ചു .