
ശമ്പളമില്ല ;108 ആംബുലൻസ് സമരം തുടങ്ങി
- അപകട – അത്യാഹിതസേവനം നിർത്തില്ല
കോഴിക്കോട് : ശമ്പളം മുടങ്ങിയതിനെതുടർന്ന് 108 ആംബുലൻസുകൾ അനിശ്ചിതകാല സമരം തുടങ്ങി. ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് രോഗികളെ മാറ്റുന്ന സർവീസാണ് ഇപ്പോൾ നിർത്തിവെച്ചിട്ടുള്ളത്. അതേ സമയം അപകട – അത്യാഹിതസേവനം നിർത്തിയിട്ടില്ല. സംസ്ഥാന വ്യാപകമായ സമരം അവസാനിപ്പിക്കാനുള്ള ചർച്ചയൊന്നും നടക്കാത്തതും സമരം നീണ്ടുപോവാൻ കാരണമാവുന്നു.

ഹൈദരാബാദ് കേന്ദ്രമായുള്ള ഇഎംആർഐ ഗ്രീൻ ഹെൽത്ത് കമ്പനിയാണ് 108 ആംബു ലൻസ് സർവീസ് നടത്തുന്നത്. സംസ്ഥാനസർക്കാർ ഈ കമ്പനിക്ക് മുമ്പ് സർവീസ് നടത്തിയതിൻ്റെ തുക നല്ലാനുള്ളതിനാലാണ് സമരം തുടങ്ങിയത്.ജീവനക്കാരുടെ ശമ്പളം ഈമാസം ഇതുവരെ ലഭിച്ചില്ല. മറ്റു സംസ്ഥാനങ്ങളിൽ ശമ്പളം മുടങ്ങിയിട്ടില്ല. സമരത്തിൻ്റെ ആദ്യഘട്ടമായാണ് ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്കുള്ള ഐഎസ്ടി കേസുകൾ നിർത്തിവെച്ചതെന്ന് സമരക്കാർ പറഞ്ഞു. ജീവനക്കാർ കമ്പനിയുടെ ഹൈദരാബാദ് ഓഫീസിലെ എച്ച്ആർ വിഭാഗവുമായി ബന്ധപ്പെട്ടെങ്കിലും ശമ്പളം എന്ന് നൽകുമെന്ന് വ്യക്തമായമറുപടി ലഭിചിട്ടില്ല.