ശിവഗിരി തീർഥാടനത്തിന് നാളെ തുടക്കം

ശിവഗിരി തീർഥാടനത്തിന് നാളെ തുടക്കം

  • നാളെ രാവിലെ പത്തിന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും

വർക്കല: ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ 92-ാമത് ശിവഗിരി തീർഥാടനം 30, 31, ജനുവരി ഒന്ന് തീയതികളിൽ നടക്കും. നാളെ രാവിലെ പത്തിന് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. പകൽ 11. 30ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും. പകൽ രണ്ടിന് ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ഏഴിന് കലാപരിപാടികളുടെ ഉദ്ഘാടനം നടി മല്ലിക സുകുമാരൻ നിർവഹിക്കും.

31ന് പുലർച്ചെ 5.30ന് തീർഥാടന ഘോഷയാത്ര ആരംഭിക്കും. രാവിലെ 10ന് തീർഥാടന മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പകൽ രണ്ടിന് കൃഷി, കൈത്തൊഴിൽ, വ്യവസായം, ടൂറിസം – സമ്മേളനം കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. വൈകിട്ട് അഞ്ചിന് സർവമത സമ്മേളനം നടക്കും. ജനുവരി ഒന്നിന് രാവിലെ 10ന് വിദ്യാർഥി, യുവജന സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പകൽ രണ്ടിന് സാഹിത്യ സമ്മേളനം കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യനും ഉദ്ഘാടനം ചെയ്യും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )