
ശുചിത്വമില്ലായ്മ ; കടകൾക്ക് നോട്ടീസ് നൽകി
- രണ്ടു കടകൾക്ക് നോട്ടീസ്
കുന്ദമംഗലം:കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ ഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പരിശോ ധന നടത്തി. ഹോട്ടൽ കൂൾബാർ,ബേക്കറിസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ശുചിത്വമില്ലാത്ത രണ്ടു കടകൾക്ക് നോട്ടീസ് നൽകി.

കോഴി മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ച കടക്കാ രന് 5000 രൂപയും പ്ലാസ്റ്റിക് മാലിന്യം കത്തി ച്ചയാൾക്ക് 1000 രൂപയും പിഴയീടാക്കി. കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻ സ്പെക്ടർ എം. രഞ്ജിത്തിൻ്റെ നേതൃത്വ ത്തിൽ ജെഎച്ച്ഐമാരായ കെ.പി. സജീവൻ, എൻ.എൻ.നെൽസൺ, സി.പി. അക്ഷയ് കുമാർ എന്നിവർ പരിശോധനയിൽ പങ്കാളികളായി.
CATEGORIES News