
ശുചിമുറിമാലിന്യവുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു
- 25,000 രൂപ പിഴ ചുമത്തി പഞ്ചായത്ത്
മുക്കം:കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് ശുചിമുറി മാലിന്യവുമായി പോയ വാഹനം നാട്ടുകാർ തടഞ്ഞു. പഞ്ചായത്ത് ഓഫിസിൽ നാട്ടുകാരും ഉദ്യോഗസ്ഥരും വാഹനം വിട്ടു നൽകിയതിനെ ചൊല്ലി തമ്മിൽ വാക്കേറ്റവും നടന്നു.ജനവാസ മേഖലയായ പന്നിക്കോട് തെനങ്ങാപറമ്പിൽ രാത്രി സമയങ്ങളിൽ വ്യാപകമായ രീതിയിൽ ശുചിമുറി മാലിന്യം തള്ളിയിരുന്നു.

സിസിടിവി ദൃശ്യങ്ങൾ നാട്ടുകാർ ശേഖരിച്ചിരുന്നു.തുടർന്ന് പോലീസിനെയും പഞ്ചായത്ത് അധികൃതരെയും നാട്ടുകാർ വിവരമറിയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, ഹെൽത്ത് ഇൻസ്പെക്ടർ സി.റിനിൽ, എന്നിവരും പോലീസും സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. 25,000 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ വാഹനം വിട്ടു നൽകി.
CATEGORIES News