
ശുചീകരണം നടത്തിയും വൃക്ഷതൈ നട്ടും മാതൃകയായി പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ
- ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ആണ് ശുചീകരണം നടത്തിയത്
കൊയിലാണ്ടി :കൊയിലാണ്ടി പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്ത്വത്തിൽ അസോസിയേഷൻ പരിധിയിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. ലോക പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ആണ് ശുചീകരണം നടത്തിയത്. കൂടാതെ മേൽപ്പാലത്തിന് സമീപം റെയിൽവേ പരിസരത്ത് വൃക്ഷതൈകൾ നടുകയും ചെയ്തു.

അസോസിയേഷൻ സെക്രട്ടറി സി. കെ. ജയദേവൻ കെ.വി. അശോകൻ. സഹദേവൻ അമൂല്ല്യൻ എം.എസ് തേജ ചന്ദ്രൻ തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
CATEGORIES News