
ശേഖരിക്കുന്ന മാലിന്യം നിർമാർജനം ചെയ്യാതെ ഹരിതകർമ്മ സേന
- ആഴ്ചകൾ മുൻപു ശേഖരിച്ച മാലിന്യം പലയിടങ്ങളിലായി റോഡരികിലും മറ്റും സൂക്ഷിച്ചത് തെരുവുനായ അടക്കമുള്ളവ ചാക്കുകൾ കടിച്ചു കീറി റോഡിൽ ചിതറി.
കുന്നമംഗലം: ഹരിത കർമസേന വീടുകളിൽ നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം വീണ്ടും റോഡുകളിൽ കുന്നുകൂടി തുടങ്ങി. ആഴ്ചകൾ മുൻപു ശേഖരിച്ച മാലിന്യം പലയിടങ്ങളിലായി റോഡരികിലും മറ്റും സൂക്ഷിച്ചത് തെരുവുനായ അടക്കമുള്ളവ ചാക്കുകൾ കടിച്ചു കീറി റോഡിൽ ചിതറി.

ശുചീകരണ തൊഴിലാളികളും മറ്റും ചേർന്നു വീണ്ടും ചാക്കുകളിലേക്കു മാറ്റുകയായിരുന്നു. വാർഡുകളിൽ നിന്നു ശേഖരിച്ച മാലിന്യ ചാക്കുകൾ പ്രധാന റോഡരികിൽ ശേഖരിച്ചു വച്ചതു മഴ പെയ്തതോടെ കാടുമൂടിയ നിലയിലായി. വാർഡുകളിൽ നിന്നു ശേഖരിച്ചു കയറ്റി അയയ്ക്കാൻ മാലിന്യം അടങ്ങിയ ചാക്കുകൾ സൂക്ഷിക്കുന്ന തോട്ടുംപുറം വളവിൽ ദിവസങ്ങളായി ചാക്കുകൾ കൂട്ടിയിട്ടിരിക്കുകയാണ്.
CATEGORIES News