
ശൈലജ ടീച്ചർക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് കമല്‍ഹാസൻ
- സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് കമല്‍ഹാസന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ചത്.
വടകര എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ ശൈലജ ടീച്ചർക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസന്‍. കോവിഡ് കാലത്ത് ലോകം പകച്ചുനിന്നപ്പോഴും കരുത്തും നേതൃപാടവവും തെളിച്ച നേതാവാണ് ശൈലജയെന്നും കമല്‍ഹാസന്‍ പറഞ്ഞു. കെ.കെ ശൈലജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് കമല്‍ഹാസന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ചത്.
കേരളം പകച്ചു നിന്ന നിപ, കോവിഡ് കാലത്തെ ആരോഗ്യമന്ത്രി എന്ന നിലയിലുള്ള കെ.കെ ശൈലജയുടെ പ്രവര്‍ത്തനത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. ‘2018ല്‍ കോഴിക്കോട് നിപ പടര്‍ന്നുപിടിച്ചപ്പോള്‍ ഓഫീസിലിരുന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയല്ല അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജ ചെയ്തത്. കോഴിക്കോട് ക്യാംപ് ചെയ്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അവശ്യ മരുന്നുകള്‍ എത്തിക്കുകയും മാതൃകപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുകയും ചെയ്തു. മികച്ചതായിരുന്നു കോവിഡ് കാലത്തെ ആരോഗ്യമന്ത്രി എന്ന നിലയിലുള്ള അവരുടെ പ്രവര്‍ത്തനമെന്നും കമല്‍ഹാസന്‍ പറഞ്ഞു.